വിധവ പെൻഷൻ / 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള
പെൻഷൻ ഗുണഭോക്താക്കൾ താൻ പുനർവിവാഹിത/വിവാഹിതയല്ല എന്ന സാക്ഷ്യപത്രം പ്രാദേശിക സർക്കാരിൽ സമർപ്പിക്കുന്നതിനുള്ള സമയം 2021 ജൂലൈ 5 വരെയും ആയത് പ്രാദേശിക സർക്കാരുകൾ “സേവന’ യിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയം 2021 ജൂലൈ 15 വരെയും നീട്ടി.
എന്നാൽ 2020 ഡിസംബർ 31 ന് 60 വയസ് കഴിഞ്ഞവർ സാക്ഷ്യപത്രം സമർപ്പിക്കേണ്ടതില്ല. സാക്ഷ്യപത്രം സമർപ്പിച്ചിട്ടില്ല എന്ന കാരണത്താൽ 2021 ജൂൺ മാസത്തെ പെൻഷൻ തടയാനും പാടില്ല. ഇതിനാവശ്യമായ തുടർ നടപടികൾ സ്വീകരിക്കണമെന്നും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.