സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോണി; ജോസഫൈൻ പ്രതിയ്ക്കായി ഇടപെട്ടെന്നും ആരോപണം

തൃശ്ശൂർ : സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. 2016 ലാണ് സംഭവം. ചാലക്കുടി മുരുങ്ങൂര്‍ സ്വദേശി ജോണ്‍സണ്‍ ഇരയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്നാണ് മയൂഖ ജോണിയുടെ വെളിപ്പെടുത്തല്‍. എസ്പി പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു, എന്നാല്‍ മോശം അനുഭവമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്നു എംസി ജോസഫൈന്‍ പ്രതികള്‍ക്കായി ഇടപ്പെട്ടുവെന്നും മയൂഖ 28/06/21 തിങ്കളാഴ്ച ആരോപിച്ചു.

‘വീട്ടില്‍ ആളില്ലാത്ത സമയത്ത് ജോണ്‍സണ്‍ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇരയുടെ നഗ്നമായ വീഡിയോകള്‍ എടുത്ത് ഭീഷണിപ്പെടുത്തി. പ്രതിയായ ജോണ്‍സന്റെ സാമ്പത്തിക, രാഷ്ട്രീയ പിന്‍ബലം വളരെ വലുതായതിനാല്‍ തന്നെ നമ്മള്‍ ഈ കേസുമായി മുന്നോട്ട് വന്നെങ്കിലും നീതി കിട്ടിയിട്ടില്ല.’ മയൂഖ പറയുന്നു.

എസ്പി പൂങ്കുഴലി ആദ്യഘട്ടത്തില്‍ നല്ല സമീപനമായിരുന്നുവെന്നും എന്നാല്‍ പിന്നീട് പോയപ്പോള്‍ സമാപനം മോശമായിരുന്നുവെന്നും മയൂഖ പറയുന്നു. ഒരു സ്ത്രീക്ക് നീതി കിട്ടിയേ മതിയാവു. അന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം ആളുര്‍ സി ഐ വീട്ടില്‍ വന്ന് തന്റെ മൊഴി രേഖപ്പെടുത്തിയരുന്നു. എന്നാല്‍ സംഭവത്തില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രതികരണമെന്നും മയൂഖ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →