കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ; മുഖ്യ ആസൂത്രകന്‍ അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. 11 മണിക്ക് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നത്. സ്വകാര്യ വാഹനത്തിലാണ് 28/06/21 തിങ്കളാഴ്ച രാവിലെ അര്‍ജ്ജുന്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ എത്തിയത്. ഉടന്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും.

അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടുന്ന സംഘം 22 തവണ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. കൂടുതലും കൊടുവള്ളി സംഘത്തിന്റെ സ്വര്‍ണ്ണമാണ് തട്ടിയെടുത്തിട്ടുള്ളത്. ആറരക്കോടിയോളം രൂപയുടെ സ്വര്‍ണ്ണം അര്‍ജുന്റെ സംഘം തട്ടിയെടുത്തിട്ടുണ്ടെന്ന വിവരമാണ് കസ്റ്റംസിന്റെ കൈവശമുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →