ദോഹ: 2017 ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഖത്തര്‍ താരം അബ്ദലെലാ ഹാറൂണ്‍ ദോഹയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. 400 മീറ്റര്‍ സ്പ്രിന്ററുമായ ടോക്കിയോ ഒളിംപിക്ംസിന് യോഗ്യത നേടുന്നതിനു മുമ്പാണ് 24 കാരനായ താരം കാര്‍ അപകടത്തില്‍ മരിച്ചത്. ഖത്തറിനും ആഗോള കായികലോകത്തിനും ഒരു മികച്ച നായകനെ നഷ്ടപ്പെട്ടതായി ഫെഡറേഷന് സെക്രട്ടറി ജനറല്‍ മുഹമ്മദ് ഈസ അല്‍ ഫഡാല പറഞ്ഞു. പരിക്കില്‍ നിന്ന് മോചിതനായ ശേഷം ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടാനുള്ള പദ്ധതിക്കിടെയാണ് അപകടം. യുവതാരത്തിന്റെ നിര്യാണത്തില്‍ ഖത്തര്‍ ഒളിംപിക് കമ്മിറ്റിയും അനുശോചിച്ചു.
ലോക ചാംപ്യന്‍ഷിപ്പ് ജേതാവായ ഖത്തര്‍ സ്പ്രിന്റര്‍ അപകടത്തില്‍ മരിച്ചു
