കോഴിക്കോട്: ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവ ലഭ്യമാക്കാനുള്ള നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. മൊബൈൽ സേവനദാതാക്കളുമായി നടത്തിയ യോഗത്തിലാണ് നിര്‍ദ്ദേശം. കണക്ഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളുടെ അപ്ഡേഷൻ അതത് സമയങ്ങളില്‍ നല്‍കാനും നിര്‍ദ്ദേശമുണ്ട്. ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്തതിനാൽ ഒരു വിദ്യാര്‍ത്ഥിക്ക് പോലും ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നിരന്തരമായ ഇടപെടലുകളാണ് ജില്ലാഭരണകൂടം നടത്തുന്നത്. യോഗത്തില്‍ എഡിഎം സി.മുഹമ്മദ് റഫീഖ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.