ദുബായ്: പ്രവാസികള്‍ക്ക് തിരിച്ചടി നല്‍കി എയര്‍ ഇന്ത്യ. ജൂലൈ ആറ് വരെ യുഎഇയിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടാകില്ലെന്ന എയര്‍ ഇന്ത്യയുടെ തീരുമാനമാണ് യാത്രക്കാരെ വലക്കുന്നത്. ഇന്നത്തോടെ യാത്രാവിലക്ക് അവസാനിച്ച് വിമാന സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു പ്രവാസി ലോകം. യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കവേ ട്വിറ്ററിലാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലൂടെയും ട്വിറ്റര്‍ പേജിലൂടെയും അറിയിക്കാമെന്നുമാണ് യാത്രക്കാരന്റെ സംശയത്തിന് മറുപടിയായി എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബുധനാഴ്ച മുതല്‍ ദുബയിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്.