പാലക്കാട്: ഗസ്റ്റ് അധ്യാപക ഒഴിവ്

പാലക്കാട്: അട്ടപ്പാടി രാജീവ്ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍  ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. നെറ്റ് യോഗ്യത ഇല്ലാത്തപക്ഷം മറ്റുള്ളവരെയും പരിഗണിക്കും.

ഇംഗ്ലീഷ് വിഭാഗത്തിലേക്ക്  ജൂണ്‍ 24 ന് രാവിലെ 10 നും, പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലേക്ക് ജൂണ്‍ 30 ന് രാവിലെ  11 നും അഭിമുഖം നടത്തും. ഇ- മെയില്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും അഭിമുഖത്തിന് ഹാജരാകാം. അസ്സല്‍ രേഖകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ : 9846555427, 6282298962.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →