കൊല്ലം: തെന്മല-പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് ഷട്ടറുകള്‍ ജൂണ്‍ 24 ന് രാവിലെ 11 ന് 30 സെന്റീമീറ്ററുകള്‍ ഉയര്‍ത്തി കല്ലടയാറ്റിലേക്ക് അധികജലം ഒഴുക്കുന്നതിന് അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മഴ കനക്കുകയോ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമോ ഉണ്ടായാല്‍ ഷട്ടറുകള്‍ ഉടന്‍ അടയ്ക്കണം.