ബംഗളൂരു: . ഇന്ത്യന്‍ വംശജയായ മലേഷ്യന്‍ യുവതി നല്‍കിയ പീഡനക്കേസില്‍ ഒളിവിലായിരുന്ന തമിഴ്നാട് മുന്‍ മന്ത്രി എം. മണികണ്ഠന്‍(44) ബംഗളൂരുവില്‍ അറസ്റ്റില്‍. 36 വയസുകാരിയായ യുവതിയുമായി മന്ത്രി വര്‍ഷങ്ങളായി ലിവിങ് ടുഗദര്‍ ബന്ധത്തിലായിരുന്നുവെന്നാണു പരാതിയിലുള്ളത്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി മൂന്ന് തവണ ഗര്‍ഭിണിയാക്കി. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചതായും ആരോപണമുണ്ട്.2017ലാണ് അദ്ദേഹം യുവതിയുമായി അടുത്തത്. ഐടി മന്ത്രിയായിരുന്ന അദ്ദേഹം നടിയോട് വിവാഹാഭ്യര്‍ഥനയും നടത്തി. ഈ സമയത്ത് മണികണ്ഠന്‍ വിവാഹിതനായിരുന്നു. പിന്നീട് ഇരുവരും തെറ്റുകയായിരുന്നു. മലേഷ്യയിലേക്കു തിരിച്ചുപോയില്ലെങ്കില്‍ നടിയുടെ നഗ്നചിത്രങ്ങളും വിഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന്റെ ഭീഷണി സന്ദേശങ്ങളടങ്ങിയ വാട്ട്സ്ആപ് ചാറ്റുകളടക്കമാണു നടി പരാതി നല്‍കിയത്.എന്നാല്‍, പരാതിക്കാരിയെ അറിയില്ലെന്നാണു മണികണ്ഠന്റെ നിലപാട്. മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ അദ്ദേഹം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.എടപ്പാടി പളനിസ്വാമി മന്ത്രിസഭയില്‍ അംഗമായിരുന്നു മണികണ്ഠന്‍.
പീഡനക്കേസില്‍ ഒളിവിലായിരുന്ന തമിഴ്നാട് മുന്‍ മന്ത്രി അറസ്റ്റില്‍
