തൃപ്പൂണിത്തുറ: സ്വകാര്യ സ്കൂളിലെ അദ്ധ്യാപിക കിണറ്റില്‍ ചാടി മരിച്ചു. തിരുവാങ്കുളം കേശവന്‍പടിക്കുസമീപം ഐവി ഗാര്‍ഡനില്‍ ജേക്കബ്ബിന്റെ ഭാര്യ ഷീബ(42) ആണ് മരിച്ചത്. 2021 ജൂണ്‍ 18ന് ശനിയാഴ്ചയാണ് സംഭവം. ഷീബയുടെ അമ്മ മേരിക്കുട്ടി (71) വെളളിയാഴ്ച കിണറ്റില്‍ വീണ് മരിച്ചിരുന്നു. മേരിക്കുട്ടിയുടെ മൃതദേഹം ഇന്നലെ രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്ന സമയത്താണ് ഷീബ കിണറ്റില്‍ ചാടിയത്. ഭര്‍ത്താവും ബന്ധുക്കളും ആശിപത്രിയിലായിരുന്നു.
തൃപ്പൂണത്തുറ ഫയര്‍ഫോഴ്സ് സംഘമാണ് ഷീബയെ പുറത്തെടുത്ത് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോളേക്കും മരണം സംഭവിച്ചിരുന്നു. .കാക്കനാടുളള സ്വകാര്യ സ്കൂളിലെ അദ്ധ്യപികയാണ് ഷീബ. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമ വിവരം. സംസ്കാരം പിന്നീട്. വിദ്യാര്‍ത്ഥികളായ ജോയല്‍, ജോഹന്‍ എന്നിവര്‍ ഷീബയുടെ മക്കളാണ് . പരേതനായ ഡി. ജോയിയുടെ ഭാര്യയാണ് മേരിക്കുട്ടി.

