കോവിഡ് പ്രതിരോധം കോര്‍പ്പറേഷനില്‍ രണ്ട് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍

കൊല്ലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക മലയാളി കൗണ്‍സില്‍  ഇന്ത്യ റീജിയണ്‍  രണ്ട് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ കോര്‍പ്പറേഷന് കൈമാറി. മേയര്‍ പ്രസന്ന ഏണസ്റ്റ് ഇവ ഏറ്റുവാങ്ങി. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ലോക മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയണ്‍ സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.

ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മേല്‍ക്കുളങ്ങര, വാളകം, പുലിയം കോളനികളില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. പുലിയം കോളനിയില്‍ 150 പേര്‍ക്കും മേല്‍ക്കുളങ്ങരയില്‍ 40 പേര്‍ക്കുമാണ് വാക്സിന്‍ നല്‍കിയത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി രോഗവ്യാപന നിരക്ക് കുറക്കുകയാണ് ലക്ഷ്യമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവന്‍ പറഞ്ഞു.

മുഖത്തല ബ്ലോക്കിന് കീഴിലെ കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. എല്ലാ ആഴ്ചയും ആന്റിജന്‍, ആര്‍. ടി.പി.സി.ആര്‍. പരിശോധനകളും നടത്തിവരുന്നു. കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കുന്നതോടൊപ്പം ആശ പ്രവര്‍ത്തകര്‍ വഴി മരുന്നും എത്തിച്ചു നല്‍കുന്നുണ്ട്. വാക്സിന്റെ ലഭ്യത അനുസരിച്ചു വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി വി.എസ്. ലേഖ പറഞ്ഞു. നെടുമ്പന പഞ്ചായത്തില്‍ കിടപ്പുരോഗികള്‍ക്കുള്ള വാക്‌സിനേഷന്‍ പ്രക്രിയ പുരോഗമിക്കുകയാണെന്നു പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →