കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ പൈലറ്റ് സുരക്ഷ പുന:സ്ഥാപിച്ച് പൊലീസ്

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരന് കേരളത്തിൽ നൽകിയിരുന്ന പൈലറ്റ് സുരക്ഷ പുന:സ്ഥാപിച്ചു. കൊച്ചിയിലേക്ക് 20/06/21 ഞായറാഴ്ച പോകുന്ന മന്ത്രിക്ക് എസ്കോർട്ടും പൈലറ്റും നൽകി. കേരള സർക്കാർ പൈലറ്റ് സുരക്ഷ പിൻവലിച്ചെന്ന് പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് സർക്കാർ അനുവദിച്ച ഗൺമാനെ മുരളീധരൻ കഴിഞ്ഞ ദിവസം വാഹനത്തിൽനിന്ന് ഇറക്കിവിടുകയുണ്ടായി. സർക്കാരിന്റെ സുരക്ഷ കണ്ടല്ല താൻ പ്രവർത്തിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

വൈ കാറ്റഗറി സുരക്ഷയുള്ള കേന്ദ്രമന്ത്രി കേരളത്തിൽ എത്തുമ്പോൾ പൈലറ്റും രാത്രിയിൽ എസ്കോർട്ടും പോലീസ് ഒരുക്കാറുണ്ട്. എന്നാൽ, 19/06/21 ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തിയപ്പോൾ എയർപോർട്ടുമുതൽ പോലീസിന്റെ പൈലറ്റ് വാഹനം ഉണ്ടായിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →