കണ്ണൂര്‍: ദേശീയ പതാകയോട് അനാദരവ് കാണിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ കളക്ട്രേറ്റിന് മുമ്പിലെ ചെളിനിറഞ്ഞ റോഡരുകില്‍ ഓടക്കുസമീപം പ്ലാസ്റ്റിക്ക് പൈപ്പില്‍ കെട്ടി നിലത്ത് കുത്തിയ നിലയിലായിരുന്നു പതാക. വിവരം അറിഞ്ഞെത്തിയ പോലീസ് പതാക സ്ഥലത്തുനിന്ന് നീക്കം ചെയ്‌തു. പരിസരത്തെ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കും.
ദേശീയ പതാകയോടുളള അനാദരവ്: പോലീസ് അന്വേഷണം ആരംഭിച്ചു
