നിയമിച്ചത് ഇടക്കാല നോഡല്‍ ഓഫിസറെ: ട്വിറ്റര്‍ പ്രതിനിധികളെ വിളിച്ച് വരുത്തി പാര്‍ലമെന്ററി പാനല്‍

ന്യൂഡല്‍ഹി: ട്വിറ്റര്‍ പ്രതിനിധികളെ വിളിച്ച് വരുത്തി ചോദ്യം ചെയ്ത് പാര്‍ലമെന്ററി പാനല്‍.ട്വിറ്ററിനു വേണ്ടി പോളിസി മാനേജര്‍ ഷഗുഫ്ത കര്‍മനും നിയമവിദഗ്ധന്‍ അത്സുഷി കപൂറുമാണ് ഹാജരായത്. ഇന്ത്യയില്‍ ഒരു നോഡല്‍ ഓഫിസറെ നിയമിക്കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ട്വിറ്ററാകട്ടെ ഒരു ഇടക്കാലത്തേക്കാണ് ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുള്ളത്.എന്തുകൊണ്ടാണ് ഒരു പൂര്‍ണസമയ ഉദ്യോഗസ്ഥനെ നിയമിക്കാത്തതെന്ന് പാനല്‍ കമ്പനിയോട് ആരാഞ്ഞു. ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നയങ്ങളാണ് പ്രധാനമെന്നും അത് പാലിക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു. അതേസമയം, ഇന്ത്യന്‍ നിയമങ്ങളെ മാനിക്കുമെന്നും അവര്‍ അറിയിച്ചു. പൗരാവകാശ സംരക്ഷണം, സുതാര്യത, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവക്കിടയിലാണ് കമ്പനി നയങ്ങള്‍ തീരുമാനിക്കുന്നത്. ഒപ്പം ഇന്ത്യാ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും ട്വിറ്റര്‍ പ്രതിനിധികള്‍ അറിയിച്ചു.

വിവിധ പാര്‍ട്ടി പ്രതിനിധികള്‍ അടങ്ങുന്ന പാര്‍ലമെന്ററി പാനലാണ് ട്വിറ്റര്‍ പ്രതിനിധികളെ ചോദ്യം ചെയ്തത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്ത്യന്‍ നിയമമനുസരിച്ചായിരിക്കണമെന്നും അതാണ് പ്രാഥമികമെന്നും പാനല്‍ കമ്പനി പ്രതിനിധികളെ അറിയിച്ചു. 95 മിനിട്ടാണ് മൊഴിയെടുത്തത്. ട്വിറ്ററിനെ പ്രതിനിധീകരിച്ച് ഹാജരായവരോട് കമ്പനിയിലെ സ്ഥാനവും പദവിയും നയപരമായ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരവും സംബന്ധിച്ച് എഴുതി നല്‍കാന്‍ പാനല്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →