ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ 22ന് രാവിലെ 11 മണി മുതല്‍ ‘മൂല്യ വര്‍ദ്ധിത ക്ഷീരോത്പ്പന്നമായ പനീറിന്റെ’ പോഷക ഗുണങ്ങള്‍, നിര്‍മ്മാണ രീതി, വിപണന സാദ്ധ്യതകള്‍ എന്നിവയെ കുറിച്ച് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ക്ക് ജൂണ്‍ 22ന് രാവിലെ 10 മണി വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. വിശദവിവരത്തിന് ഫോണ്‍: 0476 2698550, 8075028868