കോഴിക്കോട്: വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നിലവിലുള്ള രണ്ട് ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ്മാരുടെ ഒഴിവിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. യോഗ്യത – സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്സിലറി നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ് പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂണ്‍ 21ന് രാവിലെ 10 മണിക്ക് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9847495311, 9539597573.