രാജ്യത്തെ വിവിധ ഊര്‍ജക്ഷമത പരിപാടികളുടെയും, കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങളുടെയും പുരോഗതി, ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് വഴി കേന്ദ്ര ഊര്‍ജ- പുനരുപയോഗ ഊര്‍ജ വകുപ്പ് സഹമന്ത്രി ശ്രീ ആര് കെ സിംഗ് വിലയിരുത്തി.
കാര്‍ബണ്‍ഡയോക്സൈഡ് ബഹിര്‍ഗമനം, കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളിലുമുള്ള ഊര്‍ജ്ജ കാര്യക്ഷമത പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഗതാഗതം, എംഎസ്എംഇ, വൈദ്യുത പ്ലാന്റുകള്‍ തുടങ്ങിയ മലിനീകരണ തീവ്രത ഉള്ള മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രീ സിംഗ് നിര്‍ദ്ദേശിച്ചു.
രാജ്യത്തുടനീളം ഊര്‍ജ്ജ സംരക്ഷണ പദ്ധതികള്‍ നടപ്പാക്കുന്നതിനായി വികസിപ്പിച്ച – റോഷനി (ROSHANEE) – പദ്ധതി പ്രകാരം ക്രമീകരിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു.
ഊര്‍ജ്ജം പാഴാക്കുന്നത് കുറയ്ക്കുന്നതിന്, ആവശ്യകത അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളാനും, വ്യവസായമേഖലയില്‍, പ്രത്യേകിച്ച് എംഎസ്എംഇകളില്‍, കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ സാങ്കേതികവിദ്യകള്‍ വന്‍ തോതില്‍ നടപ്പാക്കേണ്ടതുണ്ട് എന്നും അദ്ദേഹം മന്ത്രാലയങ്ങളോട് നിര്‍ദ്ദേശിച്ചു.
ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം എല്ലാ വകുപ്പുകളോടും നിര്‍ദ്ദേശിച്ചു.
ഇനിപ്പറയുന്ന നടപടികള്‍ സ്വീകരിക്കാനും ശ്രീ ആര് കെ സിംഗ് നിര്‍ദ്ദേശിച്ചു:
- വിവിധ മേഖലകളില്‍ വൈദ്യുതീകരണം പ്രോത്സാഹിപ്പിക്കുന്നതിന് വിശദമായ കര്‍മരേഖ തയ്യാറാക്കണം
- വൈദ്യുതിയുടെ ഹരിതവത്കരണം
- ഊര്‍ജ്ജ കാര്യക്ഷമത, കുറഞ്ഞ കാര്‍ബണ്‍ സാങ്കേതികവിദ്യകള്‍ എന്നിവ സംബന്ധിച്ച കര്‍മപദ്ധതി നടപ്പിലാക്കുന്നതിനായി എല്ലാ പ്രധാന മന്ത്രാലയങ്ങളില്‍ നിന്നും അംഗങ്ങളുള്ള ഒരു സമിതി/സംഘം രൂപീകരിക്കണം
- ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെയും സംസ്ഥാനങ്ങളുടെയും സംഘടനാ ഘടന ശക്തിപ്പെടുത്തുക.

