ആലപ്പുഴ: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീര്‍ച്ചാലുകള്‍ ആഴംകൂട്ടി ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് അരൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 22 വാര്‍ഡുകളിലൂടെയും ഒഴുകുന്ന എല്ലാ തോടുകളും പദ്ധതിയിലുള്‍പ്പെടുത്തി വൃത്തിയാക്കും.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ തോടുകള്‍ യന്ത്ര സഹായത്തോടെ വൃത്തിയാക്കി തുടങ്ങി. ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടുകള്‍ക്ക് ചുറ്റുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു. ചോലകളും പുല്ലുകളും വെട്ടിമാറ്റി തോട്ടിലടിഞ്ഞ പ്ലാസ്റ്റിക്, ചെളി, കയര്‍ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ യന്ത്ര സഹായത്തോടെ നീക്കംചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.