കൊവിന്‍ പോര്‍ട്ടലിന് പുറമേ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി മുതല്‍ വാക്‌സിന്‍ ബുക്ക് ചെയ്യാം

കൊച്ചി : കൊവിന്‍ പോര്‍ട്ടലിന് പുറമേ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി മുതല്‍ വാക്‌സിന്‍ ബുക്ക് ചെയ്യാം. പേയ്ടിഎം, മേക്ക് മൈ ട്രിപ്പ് ഉള്‍പ്പെടെയുള്ള സ്വകാര്യ ആപ്പുകള്‍ക്ക് 16/06/21 ബുധനാഴ്ച സര്‍ക്കാര്‍ അംഗീകാരം നല്‍കി. 125 അപേക്ഷകരില്‍ നിന്നും 91 അപേക്ഷകളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതില്‍ പേയ് ടിഎം മാത്രമാണ് ഇതിനോടകം സേവനം ആരംഭിച്ചത്. ഡോ റെഡ്ഡി ലബോറട്ടറീസ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ഇന്‍ഫോസിസ്, അപ്പോളോ ആശുപത്രി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കേരളം, ഉത്തര്‍പ്രദേശ്, കര്‍ണാടക മുതലായ സംസ്ഥാന സര്‍ക്കാരുകള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.

കൊവിന്‍ പോര്‍ട്ടലിലേത് പോലെ തന്നെ സംസ്ഥാനവും ജില്ലയും നല്‍കിക്കൊണ്ട് തന്നെ സ്വകാര്യ ആപ്പുകളിലും സ്ലോട്ടുകള്‍ നേടാവുന്നതാണ്. 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കിത്തുടങ്ങിയതോടെ കൊവിന്‍ പോര്‍ട്ടലില്‍ കയറുന്നതിന് പലര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ആപ്പുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →