സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവില്‍ മരം കൊളള നടത്തിയവര്‍ക്കെതിരെ കര്‍ശന നയപടിയുണ്ടാകും : മുഖ്യമന്ത്രി

തിരുവനന്തപുരം : കൃഷിക്കാരെ സഹായിക്കാനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവില്‍ മരംകൊളള നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിക്കാരുടെ ആവശ്യം ന്യായമാണ്‌ എല്ലാ പാര്‍ട്ടികളുമായി ബന്ധപ്പെട്ടാണ്‌ തീരുമാനമെടുത്തത്‌. ഉത്തരവ്‌ നടപ്പിലാക്കിയതില്‍ വീഴ്‌ചയുണ്ടായെന്ന്‌ ബോധ്യപ്പെട്ടു. നിയമ വകുപ്പും ചില പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ്‌ പിന്‍വലിക്കുകയും ചെയ്‌തു. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയുണ്ടാവുമെന്ന്‌ മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

റവന്യൂ വകുപ്പ്‌ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24ന്‌ ഇറക്കിയ ഉത്തരവില്‍ അപാകത ഇവല്ലെന്ന നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുകയാണ്‌. മുന്‍ സര്‍ക്കാരിലെ സിപിഐ മന്ത്രിമാരായ ഇ ചന്ദ്രശേഖരനെയും കെ രാജുവിനെയും, ഇപ്പോഴത്തെ വനം മന്ത്രി കെ രാജനെയും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി ദേശീയ സംക്രട്ടറിയേറ്റംഗം ബിനോയ്‌ വിശ്വനും പങ്കെടുത്ത ചര്‍ച്ചയില്‍ തങ്ങളുടെ മന്ത്രിമാരുടെ ഭാഗത്ത്‌ അപാകത ഇല്ലെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌.

ഇനിയെന്ത്‌ എന്നത്‌ സര്‍ക്കാര്‍ സ്വീകരിക്കട്ടെ എന്ന നിലപാടാണ്‌ സിപിഐ ക്കുളളത്‌. 2017 മുതല്‍ പല തലങ്ങളില്‍ നടന്ന കൂടിയാലോചനകള്‍ക്കൊടുവിലാണ്‌ ഉത്തരവിറക്കാന്‍ തീരുമാനിച്ചതെന്ന്‌ കാനം വിശദീകരിച്ചു. എല്ലാകക്ഷികളും ഇതില്‍ പങ്കാളികളാണെന്നും സിപിഐയെ മാത്രമായി ആക്രമിക്കാന്‍ നോക്കേണ്ടന്നും കാനം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →