വിമാനവും ഗ്ലൈഡറും കൂട്ടിയിടിച്ചു: സ്വിസ് ആല്‍പ്സില്‍ 5 മരണം

ജനീവ: സ്വിസ് ആല്‍പ്സിന് സമീപത്ത് വിമാനവും ഗ്ലൈഡറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. റോബിന്‍ ഡിആര്‍ 400 എന്ന വിമാനത്തില്‍ പൈലറ്റുമാരെ കൂടാതെ ഒരു യുവാവും സ്ത്രീയും കുട്ടിയുമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇറ്റാലിയന്‍ അതിര്‍ത്തിക്കടുത്തുള്ള ബിവിയോ പ്രദേശത്താണ് അപകടമുണ്ടായത്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →