ന്യൂഡല്‍ഹി: ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ വര്‍ധന. മേയില്‍ സൂചിക 6.3 ശതമാനം രേഖപ്പെടുത്തി. മൊത്തവില സൂചികയ്ക്കു വിപരീതമായി ഭക്ഷ്യവിലക്കയറ്റമാണു റീട്ടെയില്‍ പണപ്പെരുപ്പ സൂചികയെ ഗ്രസിച്ചത്. ഏപ്രിലില്‍ സൂചിക 4.2 ശതമാനമായിരുന്നു.മേയില്‍ ഭക്ഷ്യ ബാസ്‌ക്കറ്റിന്റെ പണപ്പെരുപ്പം 5.01 ശതമാനമായിരുന്നു. ഏപ്രിലിനെ അപേക്ഷിച്ച് സൂചികയിലെ കയറ്റം 1.96 ശതമാനമാണ്. ഇന്ധനവിലക്കയറ്റം 11.58 ശതമാനം ആയി. ഏപ്രിലില്‍ ഇത് 4.23 ശതമാനമായിരുന്നു. ആര്‍.ബി.ഐയുടെ ഇടക്കാല പണപ്പെരുപ്പ ലക്ഷ്യമായ നാലു ശതമാനത്തിനും ഏറെ അകലെയാണ് നിലവിലെ കണക്കുകള്‍. ധനനയത്തെ നേരിട്ടു ബാധിക്കുന്ന സൂചികയാണ് ഉപഭോക്തൃ പണപ്പെരുപ്പം.
റീട്ടെയില്‍ പണപ്പെരുപ്പം 6.3%
