പണപ്പെരുപ്പം സര്‍വകാല റെക്കോര്‍ഡില്‍: മേയില്‍ 12.94% രേഖപ്പെടുത്തി

ന്യൂഡല്‍ഹി: മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക മേയില്‍ സൂചിക സര്‍വകാല റെക്കോര്‍ഡായ 12.94 ശതമാനം രേഖപ്പെടുത്തി. പണപ്പെരുപ്പ ഭീഷണി സമീപഭാവിയില്‍ തുടരുമെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കിയിരുന്നെങ്കിലും നിലവിലെ നിരക്കുകള്‍ പ്രതീക്ഷിച്ചതിലും വളരെ ഉയര്‍ന്നതാണ്.ഏപ്രിലില്‍ ഇത് 10.49 ശതമാനമായിരുന്നു. മേയില്‍ അസംസ്‌കൃത എണ്ണവിലയോടൊപ്പം മറ്റ് കമ്മോഡിറ്റികളുടെ വിലയും ആഗോളതലത്തില്‍ ഉയര്‍ന്നു. പ്രാദേശിക ലോക്ക്ഡൗണ്‍മൂലം വിതരണശൃംഖലയിലുണ്ടായ തടസവും മേയില്‍ വിലക്കയറ്റത്തിന് ആക്കംകൂട്ടിയെന്നാണ് റിപ്പോര്‍ട്ട്.തുടര്‍ച്ചയായി അഞ്ചാംമാസവും മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചികയില്‍ നഷ്ടം നേരിട്ടതോടെ ഉപഭോക്തൃവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും ഉയരുമെന്ന് ഉറപ്പാണ്.കഴിഞ്ഞവര്‍ഷം മേയില്‍ സൂചിക -3.37 ശതമാനത്തിലായിരുന്നു.മേയില്‍ ഇന്ധന പണപ്പെരുപ്പം 37.61 ശതമാനമാണ്. ഏപ്രിലില്‍ ഇത് 20.94 ശതമാനമായിരുന്നു. ഉല്‍പ്പന്ന വിലക്കയറ്റം കഴിഞ്ഞമാസം 10.83 ശതമാനമാണ്. ഏപ്രിലില്‍ ഇത് 9.01 ശതമാനമായിരുന്നു.മേയില്‍ ഭക്ഷ്യപണപ്പെരുപ്പം 4.31 ശതമാനമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →