സിബിഐ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന്‍ ഉത്തരവ്‌

തൃശൂര്‍: പാവറട്ടി കസ്‌റ്റഡി മരണ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന അദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്‌. സിബിഐ കുറ്റക്കാരെന്നു കണ്ടെത്തിയ ഉമ്മര്‍,അനൂപ്‌ കുമാര്‍, അബ്ദുള്‍ ജബ്ബാര്‍എന്നിവരുള്‍പ്പെട 8 ഉദ്യോഗസ്ഥരെയാണ് തിരിച്ചെടുത്തത്‌.

2019 ഒക്ടോബറിലാണ്‌ കേസിനാസ്‌പദമായ സംഭവം. കഞ്ചാവുമായി എക്‌സൈസ്‌ പിടിയിലായ തിരൂര്‍ സ്വദേശി രഞ്‌ജിത്‌ കസ്റ്റഡിയില്‍ വച്ച്‌ മരണപ്പെടുകയായിരുന്നു. അപസ്‌മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന്‌ രജ്ഞിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ്‌ എക്‌സൈസിന്റെ വാദം. രഞ്‌ജിത്തിന്‍റെ കസറ്റഡിമരണം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

അന്വേഷണത്തേയും കേസിന്റെ നടത്തിപ്പിനേയും ബാധിക്കാത്ത തരത്തില്‍ ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാണ്‌ ഉത്തരവില്‍ പറയുന്നത്‌. ഇവര്‍ കുറ്റക്കാരെന്ന കണ്ടെത്തിയതായി ഉത്തരവില്‍ തന്നെ പറയുന്നുണ്ട്‌. കേസിന്റെ വിചാരണ ഉള്‍പ്പെടയുളളവ പൂര്‍ത്തിയാവാനുണ്ട്‌. എന്നാല്‍ അന്വേഷണത്തേയോ വീചാരണയേയോ ബാധിക്കാത്ത വിധത്തില്‍ തിരിച്ചെടുക്കാനാണ് ഉത്തരവ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →