തൃശ്ശൂർ: ഹിന്ദു ഇക്കണോമിക് ഫോറം തൃശ്ശൂർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഹിന്ദു സമൂഹത്തിലെ നിർധനരായ കുട്ടികൾക്ക് പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ തിങ്കളാഴ്ച(14/06/21) രാവിലെ 11 മണിക്ക് തൃക്കൂർ സേവാഭാരതി ഓഫീസിൽവച്ച് വിതരണം ചെയ്തു.
ചാപ്റ്റർ ജില്ലാ പ്രസിഡണ്ട് രാജൻ സി എ അധ്യക്ഷത വഹിച്ചു.
അജിത് കുമാർ രാജ കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു. തൃശ്ശൂർ ചാപ്റ്റർ പ്രസിഡണ്ട് ഷിജിത്ത് കാവുങ്ങൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചാപ്പ്റ്റർ സെക്രട്ടറി വെങ്കിടേഷ് ജില്ലാ സെക്രട്ടറി കെ പ്രഭാത് , ചാപ്റ്റർ മെമ്പർ ശ്രീനിവാസൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

