ഭക്തരുടെ എണ്ണം കൂടി ; ഉത്തർപ്രദേശിലെ കൊറോണ മാതാ ക്ഷേത്രം സർക്കാർ തകർത്തു;ക്ഷേത്ര സ്ഥാപകൻ അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശിലെ കൊറോണ മാതാ ക്ഷേത്രം സർക്കാർ തകർത്തു. കോവിഡിൽ നിന്ന് രക്ഷതേടിയെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിച്ചതോടെയാണ് 12/06/21 ശനിയാഴ്ച അധികൃതർ ക്ഷേത്രം തകർത്തത്.

ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലായിരുന്നു പുതുതായി ‘കൊറോണ മാതാ’ ക്ഷേത്രം നിർമിച്ചത്.

ക്ഷേത്രം നിർമിച്ച നാഗേഷ് കുമാർ ശ്രീവാസ്തവയെ പോലീസ് അറസ്റ്റ് ചെയ്തു.

അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള ജനക്കൂട്ടം ഒഴുകിയെത്താൻ തുടങ്ങിയതോടെ ‘കൊറോണ മാതാ’ ക്ഷേത്രം മാധ്യമ ശ്രദ്ധ നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →