ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള പുന്നപ്ര ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിവിധ ക്ലാസുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി പട്ടിക ജാതി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയോ അതില്‍ കുറവോ ഉളളവര്‍ക്ക് അപേക്ഷിക്കാം.
വിദ്യാര്‍ത്ഥിയുടെ ജാതി,വാര്‍ഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ പട്ടികജാതി വികസന ഓപീസിലോ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ,എംആര്‍എസിലോ ജൂണ്‍ 29നകം അപേക്ഷ നല്‍കണം. വിശദ വിവരവും അപേക്ഷാഫോമിന്റെ മാതൃകയും ജില്ലാ /ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും എംആര്‍എസ് പുന്നപ്രയില്‍ നിന്നും ലഭിക്കും.

