കോഴിക്കോട്: ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാൻ നെറ്റ് വര്‍ക്ക് ലഭ്യത ഉറപ്പുവരുത്തുന്ന അടിയന്തര ഇടപെടലുമായി അഴിയൂർ ഗ്രാമപഞ്ചായത്ത് അധികൃതര്‍. പഞ്ചായത്ത് പരിധിയില്‍ ഇന്റര്‍നെറ്റ് കവറേജ് ലഭ്യമാവാത്തത് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിൽ തടസ്സം നേരിടുന്ന സാഹചര്യമുണ്ടായാല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഇത് സംബന്ധിച്ച് പരാതികള്‍ സ്വീകരിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് സംവിധാനം ഒരുക്കി. നെറ്റ് വർക്ക് സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട സേവനദാതാക്കള്‍ക്ക് കൈമാറി അടിയന്തരപരിഹാരം ഉണ്ടാക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. ഇതിനായി 9496048102, 9496048103 നമ്പറികളില്‍ ജൂണ്‍ 14ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെടേണ്ടതാണെന്ന്
അഴിയൂര്‍ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട്: ഓണ്‍ലൈന്‍ പഠനം – നെറ്റ് വര്‍ക്ക് ലഭ്യത ഉറപ്പുവരുത്തി അഴിയൂർ ഗ്രാമപഞ്ചായത്ത്
