കൊച്ചി: ഒരാഴ്‌ചയായി ആശുപത്രിയില്‍ കഴിയുന്ന യാക്കോബായ സഭാതലവന്‍ ശ്രേഷ്ടകാതോലിക്ക ബാവ ബസേലിയോസ് പ്രഥമന്റെ നില ഗുരുതരമായി തുടരുന്നു. ആസ്‌റ്റര്‍ മെഡിസിറ്റിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് ബാവ. പക്ഷാഘാതം ഉണ്ടായിട്ടുണ്ട്. ന്യൂറോ സയന്‍സ് കണ്‍സള്‍ട്ടന്റ് ഡോ. മാത്യു എബ്രാഹാമിന്റെ നേതൃത്വത്തിലാണ് ചികിത്സ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഇടക്കിടെ സ്ഥിതി വഷളാകുന്നുണ്ട്.
2021 ജൂണ്‍ മാസം 4നാണ് ബാവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെത്രാപ്പോളിറ്റന്‍ ട്രസറ്റി ഗ്രിഗോറിയസ് ജോസഫ്, സഭാ ഭാരവാഹികളായ സ്ലീബാപോള്‍ വട്ടവെലില്‍ കോര്‍ എപ്പിസ്‌കോപ്പ,ഷാജി ചുണ്ടയില്‍, അഡ്വ.പീറ്റര്‍ കെ ഏലിയാസ് എന്നിവര്‍ ഡോക്ടര്‍മാരുമായി ചികിത്സാ വിവരങ്ങള്‍ വിലയിരുത്തി.