ചെന്നൈ: റോഡരികിൽ കിടന്ന മാസ്ക് വിഴുങ്ങിയ സൈബീരിയൻ ഹസ്കി വിഭാഗത്തിൽപ്പെട്ട നായയെ ഉടമകൾ മൃഗാശുപത്രിയിൽ എത്തിച്ചു. ക്ഷീണവസ്ഥയിലായ നായയെ വിശദമായ പരിശോധനക്ക് ശേഷമാണ് മാസ്ക് അന്നനാളത്തിൽ കുടുങ്ങിയിരിക്കുന്നത് കണ്ടെത്തിയത്.
ചെന്നൈയിലെ തമിഴ്നാട് വെറ്റിനറി സർവകലാശാലയിലെ ഡോക്ടർമാർ നായയെ മയക്കിയ ശേഷം മാസ്ക്ക് പുറത്തെടുക്കുകയായിരുന്നു. വിലയേറിയ നായ്ക്കളുടെ വിഭാഗത്തിൽപ്പെടുന്ന സൈബീരിയൻ ഹസ്കികളുടെ പാപ്പികൾക്ക് അര ലക്ഷം രൂപവരെ വിലവരും .
ഉപയോഗിച്ചുകഴിഞ്ഞ മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് കൊണ്ട് മറ്റു ജീവികളുടെ ജീവൻ അപകടത്തിലാകുമെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

