കന്നഡ കവിയും ദലിത് ആക്ടിവിസ്റ്റുമായ സിദ്ധലിംഗയ്യ കോവിഡ് അനുബന്ധ പ്രശ്‌നങ്ങൾ കാരണം അന്തരിച്ചു

ബംഗളുരു: പ്രശസ്ത കന്നഡ കവിയും നാടകകൃത്തും, ദലിത് ആക്ടിവിസ്റ്റുമായ സിദ്ധലിംഗയ്യ (67) കോവിഡ് അനുബന്ധ പ്രശ്‌നങ്ങൾ കാരണം അന്തരിച്ചു. വെള്ളിയാഴ്ച(11/06/21) വൈകിട്ട് ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം .

സിദ്ധലിംഗയ്യയെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ ഭാര്യയും കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

1954 ഫെബ്രുവരി 3 ന് രാമനഗര ജില്ലയിലെ മഗഡിയിൽ ജനിച്ച സിദ്ധലിംഗയ്യ കന്നഡയിൽ ദലിത്-ബന്ദയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കവിയാണ്‌.

ദലിത് സംഘർഷ സമിതിയുടെ സ്ഥാപകരിലൊരാളായ ഇദ്ദേഹം ബാംഗ്ലൂർ സർവകലാശാലയിലെ കന്നഡ പഠന വകുപ്പിന്റെ മുൻ ചെയർമാനായിരുന്നു. രണ്ട് തവണ നിയമസഭാ സമിതിയിൽ നാമനിർദേശം ചെയ്യപ്പെട്ടു. 1988 ൽ അദ്ദേഹം 34 ആം വയസ്സിൽ ആദ്യമായി കർണാടക നിയമസഭയിൽ അംഗമായി. 1995 ൽ രണ്ടാം തവണയും എം എൽ എ ആയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →