കോവിഡ്; ഡെൽറ്റ, ബീറ്റ വേരിയന്റുകളെ നേരിടാൻ കോവാക്സിൻ ഗുണപ്രദമെന്ന് ഗവേഷകർ

ന്യൂഡൽഹി: കോവിഡിന്റെ ഡെൽറ്റ, ബീറ്റ വേരിയന്റുകളിൽ നിന്ന് കോവാക്സിൻ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി-പൂനെ, ഭാരത് ബയോടെക് എന്നിവയുടെ ഗവേഷകർ ഒരു പ്രീ-പ്രിന്റ് വർക്കിൽ അവകാശപ്പെട്ടു.

രാജ്യത്തെ കോവിഡ് -19 രണ്ടാം തരംഗത്തിന് പ്രധാനമായും ഉത്തരവാദിയായ കൊറോണ വൈറസ് വേരിയന്റാണ് B.1.617.2 എന്ന ‘ഡെൽറ്റ’.

അതേസമയം, കോ​വാ​ക്‌​സി​ൻ 78 ശ​ത​മാ​നം ഫ​ല​പ്രാ​പ്‌​തി പ്ര​ക​ട​മാ​ക്കു​ന്നു​ണ്ടെന്ന് ഭാരത് ബയോടെക് അവകാശപ്പെട്ടു. കോ​വാ​ക്സി​ന്റെ മൂ​ന്നാംഘ​ട്ട പ​രീ​ക്ഷ​ണ ഫ​ലം ജൂ​ലൈ​യോ​ടെ ല​ഭ്യ​മാ​കു​മെ​ന്നും നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത്‌ ബ​യോ​ടെ​ക് വ്യക്തമാക്കി.

ഡ്ര​ഗ്‌​സ്‌ സ്റ്റാ​ൻ​ഡേ​ർ​ഡ്‌ ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ന്‌ ആ​ദ്യം പ​രീ​ക്ഷ​ണ ഫ​ലം കൈ​മാ​റും. പി​ന്നീ​ട്‌ വി​ദ​ഗ്‌​ധ വി​ശ​ക​ല​ന​ങ്ങ​ൾ​ക്കാ​യി പ്ര​മു​ഖ ശാ​സ്‌​ത്ര ജേ​ർ​ണ​ലു​ക​ൾ​ക്ക്‌ ന​ൽ​കും. തു​ട​ർ​ന്ന്‌ പൂ​ർ​ണ ലൈ​സ​ൻ​സി​ന്‌ അ​പേ​ക്ഷി​ക്കുമെന്ന് ഭാരത് ബയോടെക് പറഞ്ഞു. വാ​ക്സി​ന്റെ നാ​ലാം ഘ​ട്ട പ​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്നും കോവാക്സിൻ നിർമാതാക്കൾ വ്യക്തമാക്കി.

വാ​ക്‌​സി​ന്റെ ശ​രി​യാ​യ കാ​ര്യ​ക്ഷ​മ​ത മ​ന​സി​ലാ​ക്കാ​നാ​ണ്‌ നാ​ലാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്‌ ക​ട​ക്കു​ന്ന​ത്. കോ​വി​ഷീ​ൽ​ഡാ​ണ്‌ മെ​ച്ച​മെ​ന്ന നി​ല​യി​ലു​ള്ള ഗ​വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളെ ഭാരത് ബയോടെക് ത​ള്ളി​. കൂ​ടു​ത​ൽ ആ​ന്റി​ബോ​ഡി കോ​വി​ഡി​നെ​തി​രാ​യി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​ത്‌ കോ​വി​ഷീ​ൽ​ഡാ​ണെ​ന്ന പ​ഠ​ന​റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. കോ​വി​ഡി​നെ​തി​രാ​യ മോ​ണോ​ക്ലോ​ണ​ൽ ആ​ന്റി​ബോ​ഡി ചി​കി​ത്സ ര​ണ്ട്‌ രോ​ഗി​ക​ളി​ൽ ഫ​ല​പ്ര​ദ​മാ​യ​താ​യി ഡ​ൽ​ഹി​യി​ലെ ഗം​ഗാ​റാം ആ​ശു​പ​ത്രി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →