ന്യൂഡല്‍ഹി: കോവിഡിനെതിരായ മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ രണ്ട് രോഗികളില്‍ ഫലപ്രദമായതായി ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രി. ഒരു പ്രത്യേക ആന്റിജനെ ലക്ഷ്യംവയ്ക്കുന്ന ആന്റിബോഡികളുടെ തനിപ്പകര്‍പ്പാണ് മോണോക്ലോണല്‍ ആന്റിബോഡികള്‍.വെളുത്ത രക്താണുക്കളെ ക്ലോണ്‍ ചെയ്താണ് ഈ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നത്. ഇത് കൊവിഡിനുള്ള പ്രധാന ചികിത്സകളിലൊന്നായി ഉയര്‍ന്നുവരുമെന്നാണ് ആശുപത്രി പറയുന്നത്. പനി, ചുമ, ബലഹീനത, രക്താര്‍ബുദം എന്നിവയുള്ള 36കാരന് ആറാം ദിവസമാണ് ആന്റി ബോഡി നല്‍കിയത്. 12 മണിക്കൂറില്‍ രോഗ ശമനമുണ്ടായി. രണ്ടാമത്തെ കേസ് 80 വയസുള്ള പ്രമേഹ രോഗിയും രക്താതിമര്‍ദ്ദമുള്ള രോഗിയ്ക്കാണ് നല്‍കിയത്. രോഗത്തിന്റെ അഞ്ചാം ദിവസം അദ്ദേഹത്തിന് റെഗ് കോവ് 2 ആന്റിബോഡി നല്‍കി. അടുത്ത 12 മണിക്കൂറിനുള്ളില്‍ രോഗിയുടെ നിലമെച്ചപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.സര്‍ ഗംഗാ റാം ഹോസ്പിറ്റലിലെ മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പൂജ ഖോസ്ലയുടെ അഭിപ്രായത്തില്‍, മോണോക്ലോണല്‍ ആന്റിബോഡി ഉചിതമായ സമയത്ത് ഉപയോഗിച്ചാല്‍ വരും ദിവസങ്ങളില്‍ കൊവിഡിനെ പിടിച്ച് കെട്ടാന്‍ സാധിക്കും.
മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ രണ്ട് രോഗികളില്‍ ഫലപ്രദമായതായി ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രി
