നോഡല്‍ ഓഫിസര്‍ അടക്കമുള്ളവര്‍ ഉടന്‍ ചുമതലേല്‍ക്കുമെന്ന് ട്വിറ്റര്‍

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കായി രാജ്യത്ത് ഏര്‍പ്പെടുത്തിയ പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ച് ഉടന്‍ തന്നെ ഇന്ത്യയില്‍ റസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍, ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്റ്റ് വ്യക്തി എന്നിവരെ നിയമിക്കുമെന്ന് ട്വിറ്റര്‍. ഒരു ദശകത്തിലേറെയായി ഇന്ത്യയില്‍ പ്രവര്‍ത്തനക്ഷമമായിരുന്നിട്ടും, ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതവും സുതാര്യവുമായ രീതിയില്‍ പരിഹരിക്കാനും ന്യായമായ പ്രക്രിയകളിലൂടെ പരാതികള്‍ പരിഹരിക്കാനുതകുന്ന സംവിധാനങ്ങള്‍ ട്വിറ്ററിനുണ്ടായിരുന്നില്ല. ഇക്കാര്യം സംബന്ധിച്ച് ട്വിറ്ററിന് ഐടി നിയമപ്രകാരം മറ്റ് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അറിയിച്ച് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതോടെയാണ് ജൂണ്‍ ആറിന് നല്‍കിയ മറുപടിയില്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ ചാര്‍ജെടുക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചത്.

രാജ്യത്ത് കര്‍ഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി മോദിയുടെ ഭരണകൂടം ശ്രമിക്കുന്നുവെന്ന് ആരോപിച്ചുളള ഉള്ളടക്കം ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്ര സാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഫെബ്രുവരി മുതല്‍ ട്വിറ്റര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി തര്‍ക്കത്തിലാണ്. ഇതിനുപിന്നാലെയാണ് പോസ്റ്റുകള്‍ വേഗത്തില്‍ നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ അഭ്യര്‍ത്ഥനകളോട് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാനും പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യയില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാനുമുള്ള പുതിയ നിയമങ്ങള്‍ ഇന്ത്യ പ്രഖ്യാപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →