ന്യൂനപക്ഷ സേകോളര്‍ഷിപ്പ്‌ : വിദഗ്‌ദ സമിതിയെ നിയമിച്ചു. അഭിപ്രായ സമന്വയമാണ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുളള സ്‌കോളര്‍ഷിപ്പ്‌ വിതരണത്തിനുളള അനുപാതം തീരുമാനിക്കുന്നതിനായി സര്‍ക്കാര്‍ വിദഗ്‌ദ സമിതിയെ നിയോഗിച്ചു.നിലവിലെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്‌ വിതരണത്തിലെ അനുപാതം റദ്ദാക്കികൊണ്ടുളള ഹൈക്കോടതി വിധിയെ തുടര്‍ന്ന്‌ സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. നിയമപരമായ പരിശോധനയും പഠനവും പ്രയോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച്‌ പരിഹാരമുണ്ടാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.

എല്ലാ അര്‍ത്ഥത്തിലും അഭിപ്രായ സമന്വയമാണ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദഗ്‌ദ സമിതിയെ നിയോഗിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്‌ സിപിഎംആണ്‌ . നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങള്‍ക്ക്‌ കുറവ്‌ വരുത്താതെ മറ്റ്‌ ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ആനുപാതികമായ ആനുകൂല്യം ലഭ്യമാക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍ ആവശ്യപ്പെട്ടു.

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുപ്രകാരമുളള പദ്ധതികള്‍ 100സതമാനവും മുസ്ലീം വിഭാഗത്തിന്‌ അവകാശപ്പെട്ടതാണെന്ന്‌ മുസ്ലീം ലീഗ്‌ നിലപാടെടുത്തു. എന്നാല്‍ മറ്റ് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ നല്‍കണമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.സ്‌കോളര്‍ഷിപ്പുകള്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന ആവശ്യമാണ്‌ ഐഎന്‍എല്‍ ഉന്നയിച്ചത്‌. കേരള കോണ്‍ഗ്രസ്‌(ജോസഫ്‌) ബിജെപി എന്നിവര്‍ വിധി എത്രയും വേഗം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →