ന്യൂഡല്‍ഹി: പുതിയ പരസ്യ നയത്തില്‍ നിര്‍ണ്ണായകമായ തീരുമാനം എടുത്ത് ഗൂഗിള്‍. ഇത് പ്രകാരം ഒരു വ്യക്തിയെ അയാളുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ പരസ്യങ്ങള്‍ ഗൂഗിളില്‍ നല്‍കാന്‍ കഴിയില്ല. ഇത് പ്രകാരം സ്‌പൈ വെയറുകള്‍, സ്‌പൈ ആപ്പുകള്‍ എന്നിവയ്ക്ക് പരസ്യം ചെയ്യാന്‍ ബുദ്ധിമുട്ട് സംഭവിക്കും. ജിപിഎസ് ട്രാക്കര്‍, ഒരു വ്യക്തി അറിയാതെ അയാളുടെ നീക്കങ്ങള്‍ ഒപ്പിയെടുക്കുന്ന സ്‌പൈ ക്യാമറകള്‍, ഡാഷ് ക്യാമറകള്‍, ഓഡിയോ റെക്കോഡര്‍ എന്നിവയ്‌ക്കെല്ലാം ഈ നയം ബാധകമാണ്. എന്നാല്‍ പ്രൈവറ്റ് ഇന്‍വസ്റ്റിഗേഷന്‍ പ്രോഡക്ട്, കുട്ടികളെ നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഈ പരസ്യ നയം ബാധകമല്ല. ആഗസ്റ്റ് 11 മുതലാണ് ‘എനെബിളിങ് ഡിസ് ഹോണസ്റ്റ് ബിഹേവിയര്‍’ എന്ന പേരില്‍ ഗൂഗിള്‍ ഈ നയം നടപ്പിലാക്കുന്നത്.
മാറ്റങ്ങള്‍ എന്തൊക്ക?
ആന്‍ഡ്രോയ്ഡിലെ പരസ്യങ്ങള്‍ക്കായി ഐഡി ഉണ്ടാവും. ഇത്് ഉപയോക്താവിന് റീസെറ്റ് ചെയ്യാനും മാറ്റം വരുത്താനും സാധിക്കുന്നതായിരിക്കും.ആപ്പുകള്‍ ഉപയോഗിക്കുന്ന ഡാറ്റ ശേഖരണത്തിനും മറ്റും ചില ആപ്പുകള്‍ ഉപയോഗിക്കുന്നു എന്നതാണ് സ്വാകാര്യത സംബന്ധിച്ച ടെക് ലോകത്തെ ഒരു ആശങ്ക ഇത് പരിഹരിക്കാനാണ് ഈ നീക്കം. ഇത്തരത്തിലുള്ള ആപ്പുകള്‍ ശ്രദ്ധയില്‍ പെട്ടല്‍ പെട്ടെന്ന് തന്നെ അവയെ വിലക്കാനുള്ള സൗകര്യവും ലഭിക്കും. പ്രൈവസി ഡാഷ് ബോര്‍ഡ് എന്ന ആശയമാണ് പിന്നീട് അവതരിപ്പിക്കപ്പെടുന്നത്, നിങ്ങളുടെ ഫോണില്‍ വിന്യസിക്കപ്പെട്ട ആപ്പുകള്‍ക്ക് നിങ്ങളുടെ എന്തൊക്കെ വിവരമാണ് എടുക്കാന്‍ അനുമതി നല്‍കിയത് എന്ന് ഇതിലൂടെ എളുപ്പത്തില്‍ മനസിലാക്കാം. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ അനവധിയായ നോട്ടിഫിക്കേഷന്‍ വരുന്നു എന്ന പരാതി പൊതുവിലുണ്ട്, എന്നാല്‍ ഇത് എളുപ്പത്തില്‍ ക്രമീകരിക്കാന്‍ ക്വിക് സെറ്റിങ്സ് സംവിധാനം കാര്യക്ഷമമാക്കിയെന്നാണ് ഗൂഗിള്‍ തങ്ങളുടെ അവതരണത്തിലൂടെ അവകാശപ്പെടുന്നത്.
മാറ്റം അടുത്തവര്‍ഷം മുതല്‍
2022 ന്റെ തുടക്കത്തില്‍ പ്ലേ സ്റ്റോര്‍ സേവനങ്ങളെ പിന്തുണയ്ക്കുന്ന ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളെയും ഈ മാറ്റം ബാധിക്കും. അതായത് 2022 ന്റെ തുടക്കത്തില്‍ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളും ഈ മാറ്റത്തോടെയായിരിക്കും പ്രവര്‍ത്തിക്കുക.
ആന്‍ഡ്രോയിഡില്‍ പരസ്യ വ്യക്തിഗതമാക്കല്‍ എങ്ങനെ ഒഴിവാക്കാം?
- നിങ്ങളുടെ ഉപകരണത്തിന്റെ ക്രമീകരണ അപ്ലിക്കേഷന്‍ തുറക്കുക.
- പട്ടികയില്‍ ഗൂഗിള്‍ സേവനങ്ങള്‍ കണ്ടെത്തുക. ഉപകരണത്തെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടാം.
- ”സേവനങ്ങള്‍” എന്നതിന് കീഴില്‍ പരസ്യങ്ങള്‍ തിരഞ്ഞെടുക്കുക.
- വലതുവശത്തേക്ക് സ്വിച്ച് നീക്കി ”പരസ്യ വ്യക്തിഗതമാക്കല്‍ ഒഴിവാക്കുക” എന്നത് ഓണാക്കുക.

