കാസർഗോഡ്: പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസനവകുപ്പ് നടപ്പാക്കുന്ന മില്‍ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ അവസരം. പദ്ധതിയുടെ ഭാഗമായി ഗോധനം (സങ്കര വര്‍ഗ്ഗം, നാടന്‍ പശു), രണ്ട് പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി യൂണിറ്റുകള്‍, ആവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. താല്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ജൂണ്‍ 15 നകം അതത് ക്ഷീര വികസനയൂണിറ്റുകളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ക്ഷീര വികസനയൂണിറ്റുകളുമായി ബന്ധപ്പെടണം.
കാസർഗോഡ്: മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി: അപേക്ഷകള്‍ ക്ഷണിച്ചു
