കണ്ണൂർ: ഓൺലൈൻ പറനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കലക്ടർ ടി വി സുഭാഷ് ഓൺലൈൻ അദാലത്ത് നടത്തുന്നു. ജൂൺ അഞ്ചിന് രാവിലെ 11.30നാണ് അദാലത്ത്. നെറ്റ്‌വർക്ക് പ്രശ്നങ്ങൾ കാരണം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരിക്കുക, ടി വി, ഫോൺ, മറ്റ് പഠനോപകരണങ്ങൾ എന്നിവ ഇല്ലാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് അദാലത്തിൽ പരിഗണിക്കുക. സൂം വഴിയും കണ്ണൂർ വിഷൻ ചാനൽ ലൈവ് ആയും നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രശ്നങ്ങൾ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്താം. ജില്ലയിലെ ചില പ്രദേശങ്ങളിലെ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ജില്ലാ ടെലികോം കമ്മിറ്റി പരിഗണിക്കുമെന്നും കലക്ടർ അറിയിച്ചു