മലപ്പുറം: താനൂര്‍ സി.എച്ച്.എം.കെ.എം ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-2022 അധ്യായന വര്‍ഷത്തില്‍ ബാച്ചിലര്‍ ഓഫ് ബിസ്നസ് അഡ്മിനിസ്ട്രേഷന് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്കും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. gctanur.ac.in എന്ന വെബ്സൈറ്റില്‍ നിന്ന് ബയോഡാറ്റ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം എന്നീ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ നാലിനകം gasctanur@gmail.com വിലാസത്തില്‍ അയക്കണം. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ പി.ജി 55ശതമാനം യോഗ്യതയുളളവരെ പരിഗണിക്കും.
മലപ്പുറം: അതിഥി അധ്യാപക നിയമനം
