കൊല്ലം: കുരീപ്പുഴ ബൈപാസ് റോഡില്‍ തുടങ്ങാനിരുന്ന ടോള്‍ പിരിവ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പ്രദേശവാസികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും ശക്തമായ എതിര്‍പ്പും കോവിഡ് രോഗവ്യാപനവും പരിഗണിച്ചാണ് തീരുമാനം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചതിന് ശേഷം വിഷയത്തില്‍ യോഗം ചേരുമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അറിയിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, തഹസീല്‍ദാര്‍ എ. വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍ പ്രിയ ഐ. നായര്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി.ബി. വിജയന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ. വരദരാജന്‍, കുരീപ്പുഴ മോഹനന്‍, ബിന്ദു കൃഷ്ണ, ബി. സുബിലാല്‍, ജി. ലാലു, ജോയിന്റ് ആര്‍.ടി.ഒ. വി. ജോയി, നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍, കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലം: ബൈപാസ് റോഡിലെ ടോള്‍ പിരിവ് നിര്‍ത്തിവെച്ചു
