കൊവിഡ് രോഗികളിലെ വാക്‌സിനേഷന്‍ പുതിയ വകഭേദങ്ങളെയും പ്രതിരോധിക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിച്ച ആളുകളില്‍ പ്രതിരോധ കുത്തിവയ്പ്പ് സ്വാഭാവിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നും ഇത്
പുതിയ വകഭേദങ്ങളെയും പ്രതിരോധിക്കുമെന്നും പഠനം.യുഎസിലെ റോക്ക്ഫെല്ലര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കൊവിഡ് രോഗികളുടെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡികളെ വിശകലനം ചെയ്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിച്ചവരിലാണ് പഠനം നടത്തിയത്. മാസങ്ങള്‍ കഴിയും തോറും രോഗപ്രതിരോധ സംവിധാനത്തിന്റെ മെമ്മറി ബി സെല്ലുകള്‍ നിര്‍മ്മിക്കുന്ന ആന്റിബോഡികള്‍ കൊവിഡിന് കാരണമാവുന്ന വൈറസിനെതിരേ ശക്തി പ്രാപിക്കുന്നതായാണ് വ്യക്തമാവുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ തുടര്‍ പഠനം ആവശ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →