അതിരൻ … തെലുങ്കിലും സൂപ്പർഹിറ്റ്

അനു കോനി അതിഥി എന്ന പേരിൽ തെലുങ്കിലേക്ക് മൊഴിമാറ്റി കൊണ്ട് എത്തിയ മലയാള ചിത്രമാണ് അതിരൻ. സായി പല്ലവി, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അതിരൻ തെലുങ്കിലും സൂപ്പർഹിറ്റായി മാറി. തെലുങ്ക് മൊഴിമാറ്റ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ഒടിടി പ്ലാറ്റ്ഫോമായ ആഹായിൽ മെയ് 30ന് റിലീസായ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സായി പല്ലവിക്ക് ഏറെ ആരാധകരുള്ള തെലുങ്കിൽ ഈ മൊഴിമാറ്റ ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ നിരവധി കാരണങ്ങൾ കൊണ്ട് റിലീസ് നീണ്ടുപോകുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഒടിടി റിലീസ് നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →