ന്യൂഡല്‍ഹി: കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന്, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കിനെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. 01/06/21 ചൊവ്വാഴ്ചയാണ് മന്ത്രിയെ എയിംസിൽ പ്രവേശിപ്പിച്ചത്.
61 കാരനായ മന്ത്രിക്ക് ഏപ്രില്‍ 21ന് കൊറോണ വൈറസ് ബാധിച്ചിരുന്നു. സുഖം പ്രാപിച്ച ശേഷം മന്ത്രി പൊതു പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴത്തെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോറോണ പൊസീറ്റീവായതിനെ കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.

