ന്യൂഡൽഹി: ഇന്ത്യക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഹായം തുടരുന്നു. ഉക്രയിനാണ് ഈ ആഴ്ച ആദ്യഘട്ട സഹായം എത്തിച്ചത്. പ്രത്യേക വിമാനത്തിൽ 184 ഓക്‌സിജൻ സിലിണ്ടറുകളാണ് ഉക്രയിൻ എത്തിച്ചു നൽകിയത്.
‘ഇന്ത്യയ്ക്കായി ഉക്രയിനിൽ നിന്നുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ എത്തിയിരിക്കുന്നു. ഇന്ന് പുലർച്ചെയാണ് പ്രത്യേക വിമാനത്തിലായി 184 ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ചത്. ഉക്രയിനിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് ഇന്ത്യ നന്ദി അറിയിക്കുന്നു.’ വിദേശകാര്യ വക്താവ് അരിന്ദം ബാഗാച്ചി ട്വീറ്റ് ചെയ്തു.
ഇന്ത്യക്ക് ഇതുവരെ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ക്യാനഡ, ജർമ്മനി, സിംഗപ്പൂർ, കസാഖിസ്താൻ, റഷ്യ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ സഹായങ്ങളെത്തിയത്. ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, ഓക്‌സിജൻ സിലിണ്ടർ, ജനറേറ്ററുകൾ, വെന്റിലേറ്റർ, വാക്‌സിൻ നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ, പി.പി.ഇ കിറ്റുകൾ, മാസ്‌കുകൾ, പരിശോധനാ കിറ്റുകൾ എന്നിവയാണ് പ്രധാനമായും എത്തിയത്.

