കോവിഡ്‌ മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ ആശ്വാസമായി എപിഡിഎഫ്‌

കോട്ടയം: കോവിഡ്‌ മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന കോട്ടയം ആലപ്പുഴ ജില്ലകളിലെ അമരയിലും, പുറക്കാട്ടുമുളള 45 കുടുംബങ്ങള്‍ക്കുവേണ്ടി അംബേദ്‌കര്‍ പ്രോഗ്രസീവ്‌ ഡെമോക്രാറ്റിക്‌ ഫോറം(എപിഡിഎഫ്‌.) നടത്തിയ കോവിഡ്‌ ചലഞ്ചിന്റെ ഭാഗമായി നല്‍കിയ ഭക്ഷണകിറ്റിന്റെ വിതരണോദ്‌ഘാടനം എപിവൈഎഫ്‌ പ്രസിഡന്റ് ഗണേഷ്‌പുറക്കാടും അമരയില്‍ എപിവൈഎഫ്‌ സെക്രട്ടറി സുനില്‍ അമരയും ഏറ്റു വാങ്ങി അര്‍ഹരായ കുടുംബങ്ങള്‍ക്ക്‌ വിതരണം ചെയ്‌തു.

എപിഡിഎഫ്‌ കുടുംബാംഗങ്ങളുടെ സഹകരണത്തോടെയാണ്‌ സാമഗ്രികള്‍ സമാഹരിച്ചത്‌. എപിഡിഎഫ്‌ വൈസ്‌ ചെയര്‍മാന്‍ ഡോ. ഷിബുരാജ്‌, ജോയിന്റ് സെക്രട്ടറി ടിബി.രാജു, എന്നിവര്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതില്‍ നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →