ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അടക്കമുള്ളത് നല്‍കാന്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ട് കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (സി.ഐ.എസ്.സി.ഇ).കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ നീട്ടിയ സാഹചര്യത്തില്‍ അവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുള്ള വിലയിരുത്തല്‍ മാനദണ്ഡം തയ്യാറാക്കാനാണ് ബോര്‍ഡ് ഈ വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.വിദ്യാര്‍ഥികളുടെ ക്ലാസ്സുകളിലെ ശരാശരി മാര്‍ക്കാണ് സ്‌കൂളുകളോട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യൂണിറ്റ് ടെസ്റ്റ്, ഓണ്‍ലൈന്‍/ഓഫ് ലൈന്‍ പരീക്ഷകള്‍ തുടങ്ങി എല്ലാത്തരം മാര്‍ക്കുകളും സ്‌കൂളുകള്‍ക്ക് നല്‍കാം.
സി.ഐ.എസ്.സി.ഇ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കാന്‍ സാധ്യത: ഇന്റേണല്‍ മാര്‍ക്ക് ആവശ്യപ്പെട്ട് ബോര്‍ഡ്
