വിയറ്റ്‌നാമില്‍ ഇന്ത്യന്‍- യുകെ വകഭേദങ്ങളുടെ സങ്കരയിനം വൈറസ് സ്ഥിരീകരിച്ചു

ഹാനോയ്: വിയറ്റ്‌നാമില്‍ ഇന്ത്യന്‍- യുകെ വകഭേദങ്ങളുടെ സങ്കരയിനം വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലും യുകെയിലും കണ്ടെത്തിയ രണ്ട് കൊവിഡ് 19 വകഭേദങ്ങളുടെയും സ്വഭാവസവിശേഷതകളുള്ളസങ്കരയിനമാണ് രാജ്യത്ത് കണ്ടെത്തയതെന്നാണ് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ താന്‍ അറിയിച്ചു. അതിവേഗം വായൂവിലൂടെ പടരുന്ന വൈറസ് രാജ്യത്ത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ജീനോം ഡേറ്റ ഉടന്‍ പുറത്തു വിടുമെന്നും മന്ത്രി അറിയിച്ചു.വ്യവസായ മേഖലകളിലും വന്‍ നഗരങ്ങളായ ഹാനോയിലും ഹോ ചി മിന്‍ സിറ്റിയിലും വൈറസ് പടരുന്നുണ്ട്. അതേസമയം, പുതിയ വൈറസ് ബാധിച്ചവരില്‍ രോഗതീവ്രത കൂടുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ല. രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടെ ഉണ്ടായേക്കാവുന്ന മാറ്റങ്ങളും വിയറ്റ്‌നാം സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല.10 കോടിയോളം ജനസംഖ്യയുള്ള വിയറ്റ്‌നാമില്‍ നിലവില്‍ 10 ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. മൊത്തം 6700 കൊവിഡ് 19 കേസുകളും 47 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവയില്‍ ഭൂരിഭാഗവും ഏപ്രില്‍ മുതലുള്ള സമയത്താണ് റിപ്പോര്‍ട്ട് ചെയ്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →