സംസ്ഥാനത്ത് മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. വീട്ടില്‍ മദ്യം എത്തിച്ചു കൊടുക്കുന്നതും ആലോചനയിലില്ല. സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടാനിരിക്കെയാണ് 29/05/21ശനിയാഴ്ച എക്‌സൈസ് മന്ത്രിയുടെ പ്രതികരണം. അതേസമയം കള്ളുഷാപ്പുകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും.

ലോക്ഡൗണിലെ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈകൊള്ളും. കയര്‍, കശുവണ്ടി ഫാക്ടറികള്‍ 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാമെന്നത് അടക്കമുള്ള ഇളവുകള്‍ അനുവദിക്കും. ഇതിനൊപ്പം സ്വര്‍ണക്കടകള്‍, തുണിക്കടകള്‍, ചെരിപ്പു കടകള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →