തൃശൂർ : തൃശ്ശൂർ നഗരത്തിലെ പതിവായുള്ള വൈദ്യുതി തടസ്സം ലോക്ഡൗൺ ദുരിതം ഇരട്ടിയാക്കുന്നു. ദിവസങ്ങളിൽ പല തവണ വൈദ്യുതി തടസ്സം നേരിടുന്നത് പതിവായിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ പൊറുതിമുട്ടി വീടുകളിൽ കഴിയുന്നവരുടെ ദുരിതം ഇതോടെ വർദ്ധിച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണികളുടെ പേരിൽ പകൽ മുഴുവൻ വൈദ്യുതി മുടക്കുന്ന അവസ്ഥയുമുണ്ട്. ഒരു പ്രദേശത്ത് വൈദ്യുതി വിച്ഛേദിക്കുന്നതിനുമുമ്പ് വിവരം പൊതുജനങ്ങളെ അറിയിക്കേണ്ടതാണ്. അതൊന്നും ഉണ്ടാകാറില്ല. വൈദ്യുതി തടസ്സം സംബന്ധിച്ച ഫോൺ വിളിക്ക് പ്രതികരണമില്ല. ഓഫീസിലുള്ളവർ ഫോൺ എടുക്കാൻ തന്നെ കൂട്ടാക്കുന്നില്ല.
രണ്ടാഴ്ചയിലധികമായി വീട്ടിൽ തന്നെ കഴിയുന്നവർക്ക് ടെലിവിഷൻ മാത്രമാണ് ആശ്രയം. വൈദ്യുതി വിതരണത്തിലെ തടസ്സം വിദ്യാർത്ഥികളെയും ബാധിക്കുന്നുണ്ട്. രാത്രികാലങ്ങളിലും ദീർഘനേരം വൈദ്യുതി വിച്ഛേദിക്കാറുണ്ട്.

