അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. 16 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ബാറുടമ ഉള്‍പ്പടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 5 എക്സൈസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി 5 ലക്ഷം രൂപ നല്‍കും. മദ്യം വിറ്റ ബാര്‍ അടച്ചുപൂട്ടിയെന്നും പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ ബാറുടമയേയും സഹായികളേയും ചോദ്യം ചെയ്ത് വരികയാണ്.